Advertisment

ശബരിമലയിൽ മരച്ചില്ല ഒടിഞ്ഞ് വീണ് തീർത്ഥാടകന് പരിക്ക്

New Update
sabarimala 334

സന്നിധാനം: ശബരിമലയിൽ മരച്ചില്ല ഒടിഞ്ഞ് വീണ് തീര്ർത്ഥാടകന് പരിക്ക്. സഞ്ചുവെന്ന തീർത്ഥാടകനാണ് പരിക്കേറ്റത്. ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനത്തേക്ക് പോകുമ്പോൾ മരക്കൊമ്പ് തലയിൽ വീഴുകയായിരുന്നു. തലയ്ക്ക് സാരമായ പരിക്കുണ്ടെന്ന് പൊലീസ് അറിയിച്ചു.

Advertisment

പമ്പ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.

Advertisment