/sathyam/media/media_files/2024/12/14/TYYa7psi3dUqJhHh2qQj.jpg)
ശബരിമല: മണ്ഡലകാലത്ത് ശബരിമലയിൽ ഏറ്റവും കൂടുതൽ പേർ ദർശനത്തിനെത്തിയത് ഇന്നലെ (ഡിസംബർ 19). 96,007 ഭക്തരാണ് വ്യാഴാഴ്ച ദർശനം നടത്തിയത്. സ്‌പോട്ട് ബുക്കിങ്ങിലും വൻ വർധനയുണ്ട്.
ഇന്നലെ മാത്രം 22,121 പേർ സ്‌പോട്ട് ബുക്കിങ്ങിലൂടെ ദർശനം സാധ്യമാക്കി. ഇന്നും (ഡിസംബർ 20) ഭക്തജനത്തിരക്കിൽ കാര്യമായ വർധനയുണ്ട്. ഉച്ചയ്ക്കു 12 മണിവരെ 54099 ഭക്തരാണ് സന്നിധാനത്തേക്ക് എത്തിയത്.
പമ്പ വഴി 51818 പേരും പുൽമേടുവഴി 2281 പേരുമാണ് ഉച്ചയ്ക്കു 12 മണിവരെ എത്തിയത്. ഇതിൽ സ്‌പോട്ട് ബുക്കിങ് മാത്രം 11657 പേർ. ഇന്നലെ ഉച്ചയ്ക്കു 12വരെ 46000 പേരാണ് പമ്പവഴി എത്തിയത്. ഇന്നലത്തെ അപേക്ഷിച്ച് ഈ സമയം വരെയുള്ള വർധന ആറായിരത്തോളം. ഡിസംബർ 19ന് എത്തിയ 96007 പേരിൽ 70000 പേർ വെർചൽ ക്യൂ വഴിയും 22121 പേർ സ്‌പോട്ട് ബുക്കിങ് വഴിയുമാണ് എത്തിയത്. പുൽമേട് വഴി 3016 പേരും എരുമേലി കാനനപാത വഴി 504 പേരും എത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us