പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അറുപത്തിരണ്ട്‍ പേർ പീഡിപ്പിച്ച സംഭവത്തിൽ ഒൻപത് പേർ കൂടി അറസ്റ്റിൽ. കഴിഞ്ഞ ദിവസം അഞ്ചുപേർ റിമാൻഡിൽ ആയതിന് പിന്നാലെയാണ് ഒൻപത് പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തത് . ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
ഇതോടെ പീഡനക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം 14 ആയി. തെളിവുകള്‍ പെണ്‍കുട്ടി എഴുതിവെച്ചിരുന്നു.
64 പേരുടേയും പേരും വയസും എവിടെവെച്ചാണ് പീഡനം നടത്തിയത് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയതായിട്ടാണ് സിഡബ്‌ളയൂസി ജില്ലാ ചെയര്‍മാനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പെണ്‍കുട്ടി പ്രതികളുടെ പേരെഴുതി സൂക്ഷിച്ചു. പെണ്‍കുട്ടിയുടെ മൊഴിയില്‍ പല സ്‌റ്റേഷനുകളിലായാണ് കേസെടുത്തിരിക്കുന്നത്.
സംഭവത്തില്‍ 13 വയസ്സ് മുതല്‍ പീഡനം നേരിടേണ്ടി വന്നിരുന്നതായിട്ടാണ് ഇരയായ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. അഞ്ചുവര്‍ഷത്തോളമാണ് കായികതാരം കൂടിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. 2019 മുതല്‍ പീഡനം ആരംഭിച്ചു എന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി.