പത്തനംതിട്ട പീഡനം. 3 പേർ കൂടി കസ്റ്റഡിയിൽ. അറസ്റ്റിലായവരിൽ നവവരനും, പ്ലസ്ടു വിദ്യാർത്ഥിയും, ഓട്ടോ ഡ്രൈവർമാരും, മത്സ്യ കച്ചവടക്കാരായ സഹോദരങ്ങളും

അടുത്ത ദിവസം വിവാഹ നിശ്ചയം തീരുമാനിക്കപ്പെട്ട യുവാവ് ഉൾപ്പെടെ ഇന്നലെ പിടിയിലായിരുന്നു. കേസിൽ ഒരു പ്രായപൂർത്തിയാകാത്ത പ്രതിയും ഉൾപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
pathanamthitta posco case

പത്തനംതിട്ട: പത്തനംതിട്ട പോക്‌സോ കേസിൽ മൂന്ന് പേർ കൂടി കസ്റ്റഡിയിൽ. രാത്രി പമ്പയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കേസിൽ ഇതുവരെ 20 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

Advertisment

62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നാണ് പെൺകുട്ടിയുടെ മൊഴി. പുതിയൊരു എഫ്‌ഐആർ കൂടി പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്തു. എഫ്‌ഐആറുകളുടെ എണ്ണം ഇതോടെ എട്ടായി.

അടുത്ത ദിവസം വിവാഹ നിശ്ചയം തീരുമാനിക്കപ്പെട്ട യുവാവ് ഉൾപ്പെടെ ഇന്നലെ പിടിയിലായിരുന്നു. കേസിൽ ഒരു പ്രായപൂർത്തിയാകാത്ത പ്രതിയും ഉൾപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. പിടിയിലായവരിൽ മൂന്നുപേർ ഓട്ടോറിക്ഷ തൊഴിലാളികളാണ്. മത്സ്യ കച്ചവടക്കാരായ സഹോദരങ്ങളും ഈ കേസിൽ പ്രതികളാണ്. ദക്ഷിണ മേഖല ഡി ഐ ജിയാണ് അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തുന്നത്.

കായികതാരം കൂടിയായ പെൺകുട്ടിയെ പത്തനംതിട്ട ജില്ലയുടെ വിവിധ ഇടങ്ങളിലും ജില്ലക്ക് പുറത്തും എത്തിച്ചു പീഡിപ്പിച്ചെന്നാണ് മൊഴി.

പരമാവധി പ്രതികളെ ഉടൻ പിടികൂടാനാണ് പൊലീസ് നീക്കം. ദക്ഷിണ മേഖല ഡി ഐ ജിയാണ് അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തുന്നത്.

സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച റിപ്പോർട്ട് അടിയന്തരമായി നൽകാൻ പത്തനംതിട്ട എസ്പിയോട് വനിത കമ്മിഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി നിർദേശം നൽകി.

പ്രതികളിലെ 42 പേരുടെ ഫോൺ നമ്പർ പെൺകുട്ടിയുടെ അച്ഛന്റെ ഫോണിൽ നിന്ന് തന്നെയാണ് ലഭിച്ചത്. 

13 വയസ് മുതൽ ലൈംഗിക പീഡനത്തിനിരയായി എന്നായിരുന്നു പെൺകുട്ടി സി ഡബ്ല്യുസിക്ക് നൽകിയ മൊഴി. 

ഇതിൽ വിശദമായ അന്വേഷനം നടത്തിയ പൊലീസ് കൂട്ട ബലാത്സംഗത്തിനിരയാക്കിയ അഞ്ചു പേരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. 

ഇന്നലെ അറസ്റ്റിലായവരിൽ സുബിൻ എന്ന യുവാവാണ് പെൺകുട്ടിയെ ആദ്യം പീഡിപ്പിക്കുന്നത്. തുടർന്ന് ഇയാൽ സുഹൃത്തുക്കൾക്ക് പെൺകുട്ടിയെ കാഴ്ചവെച്ചു എന്ന് പൊലീസ് പറയുന്നു. 

പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ പകർത്തി ഇയാൾ പലർക്കും അയച്ചു കൊടുത്തിരുന്നു. വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ വെച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.

പെൺകുട്ടിയെ ഇലവുന്തിട്ടയിലെ പ്രതികൾ പീഡിപ്പിച്ച 2 മാരുതി 800 കാറുകൾ പൊലീസ് ഇതിനകം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

പത്തനംതിട്ടയിൽ നിന്നും ഇലവുംതിട്ടയിൽ നിന്നുമാണ് വാഹനം കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കാറിൽ വച്ച് പീഡനം നടന്നുവെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു.

Advertisment