ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
/sathyam/media/media_files/2025/01/14/jHN0tvmL2zElh3qJkDXZ.jpg)
പത്തനംതിട്ട: പത്തനംതിട്ടയിൽ കായിക താരത്തെ പീഡിപ്പിച്ച കേസില്‍ 15 പ്രതികളാണ് ഇനി പിടിയിലാകാനുള്ളതെന്ന് അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന ഡി ഐ ജി അജിത ബീഗം പറഞ്ഞു. കേസില്‍ ഇതുവരെ 44 പ്രതികളാണ് അറസ്റ്റിലായത്.
Advertisment
ഇന്നലെ രാത്രി വരെ 29 ആയിരുന്നു എഫ്‌ഐആറുകളുടെ എണ്ണം. പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരെണ്ണം കൂടി രജിസ്റ്റര്‍ ചെയ്തതോടെ ആകെ എഫ് ഐ ആര്‍ 30 ആയി.
ഒരു അറസ്റ്റ് കൂടി ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം റൂറല്‍ പരിധിയില്‍ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 44 ലേക്കുയര്‍ന്നു. പെണ്‍കുട്ടിക്ക് എല്ലാ പിന്തുണയും പോലീസ് ഉറപ്പാക്കുന്നുണ്ടെന്ന് ഡി ഐ ജി എസ് അജിത ബീഗം വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us