വിദ്യാര്‍ത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു

കൊല്ലം ഫാത്തിമ മെമ്മോറിയല്‍ ട്രെയിനിങ് കോളജിലെ ബിഎഡ് വിദ്യാര്‍ത്ഥികളും അധ്യാപകരും സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.

New Update
PATHANAMTHITTA ACCIDENT

പത്തനംതിട്ട: പത്തനംതിട്ട കടമ്പനാട് കല്ലുകുഴിയില്‍ വിദ്യാര്‍ത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. 

Advertisment

കൊല്ലം ഫാത്തിമ മെമ്മോറിയല്‍ ട്രെയിനിങ് കോളജിലെ ബിഎഡ് വിദ്യാര്‍ത്ഥികളും അധ്യാപകരും സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. 


വിദ്യാർത്ഥികളടക്കം 46 ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടൂര്‍ താലൂക്ക് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.


വാഗമണിലേക്ക് ഉല്ലാസയാത്ര പോയ വിദ്യാര്‍ത്ഥി സംഘത്തിന്റെ വാഹനമാണ് മറിഞ്ഞത്. 

രണ്ടു ബസുകളിലായിട്ടാണ് സംഘം യാത്ര തിരിച്ചത്. ഇതില്‍ ഒരു ബസ് ആണ് രാവിലെ ആറരയോടെ കല്ലുകുഴി ഭാഗത്തുവെച്ച് നിയന്ത്രണം വിട്ടുമറിഞ്ഞത്. 

Advertisment