/sathyam/media/media_files/2025/01/22/KYQM4CNrPGA8FzRbSmQU.jpg)
പത്തനംതിട്ട: ശബരിമലയിൽ സമഗ്ര പദ്ധതികളുമായി സർക്കാർ. ഒരു വർഷത്തിനുള്ളിൽ ശബരിമലയിൽ റോപ് വേ നിർമാണം പൂർത്തിയാക്കുമെന്ന് മന്ത്രി വിഎൻ വാസവൻ അറിയിച്ചു. ശബരിമല മാസ്റ്റർ പ്ലാൻ മൂന്ന് ഘട്ടങ്ങളിലായി സർക്കാർ നടപ്പിലാക്കും.
അതോടെ ശബരിമലയുടെ വികസനത്തിന് വേഗം കൂടുമെന്നും തീർഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വരുന്ന മണ്ഡല കാലത്തിന് മുൻപ് നിലയ്ക്കലിൽ പുതിയ ആശുപത്രി നിലവിൽ വരുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
മുഴുവൻ ഭക്തർക്കും സുഖകരമായ ദർശനമൊരുക്കാൻ കഴിഞ്ഞ ശബരിമല തീർഥാടന ചരിത്രത്തിലെ ഏറ്റവും മികവുറ്റ ഏടാണ് ഈ വർഷം കഴിഞ്ഞത്. ഈ വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനകാലം വിജയകരമായി പൂർത്തീകരിക്കാൻ പ്രവർത്തിച്ച ഉദ്യോഗസ്ഥരെ അനുമോദിക്കുന്നതിന് റവന്യൂ ദേവസ്വം വകുപ്പ് മസ്‌ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ദേവസ്വം വകുപ്പ് മന്ത്രി വിഎൻ വാസവൻ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us