New Update
/sathyam/media/media_files/O20Xyjx35Y5ZSGO0uRoY.jpg)
പത്തനംതിട്ട:ഭർത്താവും പെൺസുഹൃത്തുമായുള്ള ഫോൺ സന്ദേശങ്ങളും കോൾ റെക്കോർഡും ഫോട്ടോയും ഭാര്യക്ക് ചോർത്തി നൽകിയ മൊബൈൽ ടെക്നീഷ്യനെതിരെ കേസെടുത്ത് പൊലീസ്.
Advertisment
പത്തനംതിട്ട തണ്ണിത്തോട് സ്വദേശി നവീൻ പ്രസാദിനെതിരെയാണ് കേസടുത്തത്. ഇയാൾക്ക് നന്നാക്കാൻ കൊടുത്ത ഫോണിലെ കോൾ റെക്കോർഡും ഫോട്ടോകളും അടക്കം ഭാര്യയ്ക്ക് ചോർത്തി നൽകി.
ഇതിനെതിരെ ഭർത്താവ് പൊലീസിനു പരാതി നൽകി. ഐടി വകുപ്പ് ചുമത്തിയാണ് നവീനെതിരെ കേസെടുത്തത്.
ഭർത്താവിന്റെ പെൺസുഹൃത്തും നവീനെതിരെ പരാതി നൽകിയിട്ടുണ്ട്. നടു റോഡിൽ വച്ച് കടന്നുപിടിച്ചു എന്നാരോപിച്ചാണ് പരാതി നൽകിയത്.
ഈ പരാതിയിലും പൊലീസ് കേസ് എടുത്തിട്ടുണ്ട്. രണ്ടാമത്തെ കേസിൽ വിശദമായ അന്വേഷണം വേണമെന്നാണ് തണ്ണിത്തോട് പൊലീസ് പറയുന്നത്.