Advertisment

വിവാഹച്ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നവരെ പൊലീസ് മര്‍ദ്ദിച്ച സംഭവം. എസ്‌ഐയ്ക്ക് സ്ഥലമാറ്റം.  കൂടുതൽ നടപടി അന്വേഷണത്തിനു ശേഷം

ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് എസ്ഐ സ്ഥലം മാറ്റിയിരിക്കുന്നത്. പൊലീസ് മർദ്ദനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ശേഷം തുടര്‍നടപടികൾ ഡിഐജി സ്വീകരിക്കും.

New Update
Pathanamthitta Police Attack

പത്തനംതിട്ട: വിവാഹച്ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നവരെ മര്‍ദ്ദിച്ച സംഭവത്തില്‍ എസ്‌ഐക്കെതിരെ നടപടി. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ്‌ഐ എസ് ജിനുവിനെ സ്ഥലംമാറ്റി.

Advertisment

ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് എസ്ഐ സ്ഥലം മാറ്റിയിരിക്കുന്നത്. അന്വേഷണ വിധേയമായിട്ടാണ് എസ്പിയുടെ നടപടി. പൊലീസ് മർദ്ദനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ശേഷം തുടര്‍നടപടികൾ ഡിഐജി സ്വീകരിക്കും.


വിവാഹച്ചടങ്ങില്‍ പങ്കെടുത്തവരെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ കേസെടുത്തിരുന്നു. 


മര്‍ദ്ദനത്തില്‍ തോളെല്ലിന് പൊട്ടലേറ്റ മുണ്ടക്കയം സ്വദേശിനി സിത്താരയുടെ പരാതിയിലാണ് കേസെടുത്തത്. സംഭവം വിവാദമായതോടെ ഡിഐജി അജിത ബീഗം പത്തനംതിട്ട എസ്പിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു.

മര്‍ദ്ദനത്തില്‍ എസ്‌ഐക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.


ആളുമാറിയാണ് വിവാഹ സംഘത്തെ ആക്രമിച്ചതെന്നും സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. 


ചൊവ്വാഴ്ച രാത്രി 11നായിരുന്നു സംഭവം. ബാറിനു മുന്നില്‍ പ്രശ്‌നമുണ്ടാക്കിയവരെ തേടിയാണ് പോലീസ് എത്തിയത്.

പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് വഴിയരികില്‍ നിന്നവരെയാണ് പോലീസ് മര്‍ദിച്ചത്. 20 അംഗ സംഘമാണ് ട്രാവലറിലുണ്ടായിരുന്നത്. പരിക്കേറ്റവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

Advertisment