New Update
/sathyam/media/media_files/2025/02/09/0LP9sdMlfwL5q59NZW8v.jpg)
പത്തനംതിട്ട : നിർമാണത്തിലിരുന്ന മതിലിടിഞ്ഞുവീണ് രണ്ട് തൊഴിലാളികൾ മരിക്കുകയും ഒരാൾക്ക് ​ഗുരുതര പരിക്കേൽക്കുകയും ചെയ്തു.
Advertisment
ആറന്മുള മാലക്കരയിലാണ് അപകടം നടന്നത്. റൈഫിൾ ക്ലബ്ബിന്റെ നിർമാണത്തിലിരുന്ന മതിലാണ് ഇടിഞ്ഞുവീണത്.
അപകടത്തിൽ ഇതര സംസ്ഥാനക്കാരായ നിർമാണത്തൊഴിലാളികളാണ് മരിച്ചത്. നാലു തൊഴിലാളികളാണ് അപകടസമയത്ത് സംഭവസ്ഥലത്തുണ്ടായിരുന്നു.
കരിങ്കല്ല് അടുക്കി മതിൽ നിർമിക്കുന്നതിനിടെ ഇടിഞ്ഞ് കല്ലുകൾ തൊഴിലാളികളുടെ ശരീരത്തേക്ക് വീഴുകയായിരുന്നു.
ഉടൻ തന്നെ കോഴഞ്ചേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് പേർ മരിച്ചു. ആരോ​ഗ്യമന്ത്രി വീണാ ജോർജ്, ആന്റോ ആന്റണി എംപി എന്നിവർ അപകടം നടന്ന സ്ഥലത്തെത്തി സ്ഥിതി​ഗതികൾ വിലയിരുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us