കാറും ലോറിയും കൂട്ടിയിടിച്ചു ; സി.പി.എം നേതാവ് എസ് രാജേന്ദ്രന്റെ മകൻ മരിച്ചു

കുമ്പഴ ഭാഗത്ത് നിന്ന് മൈലപ്ര ഭാഗത്തേക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

New Update
cpm leader s rajendrans son

പത്തനംതിട്ട: മൈലപ്രയിൽ കാറും ലോറിയും കൂട്ടിയിടിച്ച് സി.പി.എം നേതാവിന്റെ മകൻ മരിച്ചു. സി.പി.എം സംസ്ഥാന സമിതി അംഗം എസ് രാജേന്ദ്രന്റെ മകൻ ആദർശ് ആണ് മരിച്ചത്.

Advertisment

തിരുവനന്തപുരം ലുലുവില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരാണ്.  കുമ്പഴ ഭാഗത്ത് നിന്ന് മൈലപ്ര ഭാഗത്തേക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അപകടം നടന്ന തൽക്ഷണം തന്നെ ആദർശ് മരിച്ചിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.

ആദർശ് മാത്രമേ വാഹനത്തിൽ ഉണ്ടായിരുന്നുള്ളൂ. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 ലീനാ കുമാരിയാണ് ആദര്‍ശിന്റെ അമ്മ.ഭാര്യ.മേഘ. മകന്‍: ആര്യന്‍,സഹോദരന്‍ :ഡോ.ആശിഷ്.

Advertisment