പത്തനംതിട്ട കോന്നിയിൽ വാടകവീട് ലഭ്യമാക്കിത്തരാമെന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിച്ചു, പ്രതി പിടിയിൽ

New Update
rape

കോന്നി: പത്തനംതിട്ട കോന്നിയിൽ വാടകയ്ക്ക് വീട് ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് നിരന്തരം പീഡനത്തനിരയാക്കിയ പ്രതി പിടിയിൽ.  കോന്നി മാർക്കറ്റ് ജംഗ്ഷൻ കോയിപ്പുറത്ത് വീട്ടിൽ ഷാജി എന്ന് വിളിക്കുന്ന സാം മോനി സാമൂവൽ (50) ആണ് പിടിയിലായത്. ആലപ്പുഴ സ്വദേശിനിയെയാണ് ഇയാൾ തുടർച്ചയായ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.

Advertisment

കോന്നിയിൽ ജോലിക്കെത്തിയ യുവതിയെ, ടൗണിൽ തന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ ആരുമില്ലെന്നും, അവിടെ താമസിക്കാമെന്നും വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. വീട് നോക്കാനായി സ്ഥലത്തെത്തിച്ചാണ് ഷാജി യുവതിയെ ആദ്യം ബലാൽസംഗത്തിന് വിധേയയാക്കിയത്. 2022 നവംബറിലാണ് സംഭവം.

 പ്രവാസിയായ പ്രതി തുടർന്ന്, വിദേശത്ത് പോകുകയും, പിന്നീട് നാട്ടിലെത്തിയശേഷം 2023 മാർച്ചിലും, 2024 ലും നിരന്തരം ഈ വീട്ടിൽ വച്ച് യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ സൂക്ഷിക്കുകയും, അവ യുവതിക്ക് വാട്സാപ്പ് വഴി അയക്കുകയും, സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും വീട്ടിൽ വിളിച്ചുവരുത്തിയാണ് പ്രതി പീഡിപ്പിച്ചത്.

Advertisment