/sathyam/media/media_files/2025/02/12/8MkTg2A1zX7Rtx51kxqS.jpg)
പത്തനംതിട്ട: അടൂരില്‍ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച ഗായത്രിയുടെ ആത്മഹത്യയില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ മൂന്നാമത്തെ ഭര്‍ത്താവിന് പങ്കുണ്ടെന്ന ആരോപണവുമായി രണ്ടാനച്ഛൻ രം​ഗത്ത്.
ഗായത്രിയുടെ സംസ്കാര ചടങ്ങനിടെയാണ് രണ്ടാനച്ഛൻ്റെ ഈ ആരോപണം. പെണ്‍കുട്ടി മരിച്ച ദിവസം അമ്മയുടെ മൂന്നാമത്തെ ഭര്‍ത്താവ് വീട്ടില്‍ ഉണ്ടായിരുന്നതായി രണ്ടാം ഭര്‍ത്താവ് ചന്ദ്രശേഖരന്‍ പറഞ്ഞു.
ഗോവയിലേക്ക് ലോറിയില്‍ ലോഡുമായി പോയതാണ് എന്നു പറയപ്പെടുന്ന പെണ്‍കുട്ടിയുടെ അച്ഛന്‍ ആദര്‍ശ് ഗായത്രിയുടെ മൃതശരീരം കാണാന്‍ എത്തിയിരുന്നില്ല എന്നും രണ്ടാനച്ഛന്‍ പറയുന്നു.
അതേസമയം ഗായത്രി എഴുതിയതായി കരുതുന്ന ആത്മഹത്യാകുറിപ്പ് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
എന്നാൽ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി എന്ന പോലീസ് ഭാഷ്യം താന്‍ വിശ്വസിക്കുന്നില്ലെന്ന് ഗായത്രിയുടെ അമ്മ പറഞ്ഞു.
കുറിപ്പ് എഴുതിവെക്കാന്‍ സാവകാശം ഉണ്ടായിരുന്നെങ്കില്‍ അതിനുമുമ്പേ മകള്‍ തന്നെ വിളിക്കുമായിരുന്നു എന്നും അമ്മ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us