New Update
/sathyam/media/media_files/2025/02/17/XXy0xWmzNmi2EMG2SWQX.jpg)
പത്തനംതിട്ട: പെരുനാട് മഠത്തുംമൂഴിയിൽ സിഐടിയു പ്രവർത്തകൻ ജിതിൻ കുത്തേറ്റ് മരിച്ചു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
Advertisment
അഖിൽ, ശരൺ, ആരോമൽ എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ 8 പേർ പ്രതികളായുണ്ടെന്നാണ് എഫ്ഐആറിൽ പറയുന്നത്. നിഖിലേഷ്, വിഷ്ണു, സുമിത്ത്, മനീഷ്, മിഥുന്‍ എന്നിവർക്കായി തിരച്ചിൽ തുടരുകയാണ്.
പ്രതികൾ ബിജെപി, ആർഎസ്എസ് പ്രവർത്തരാണെന്നു സിപിഎം ജില്ലാ സെക്രട്ടറി ആരോപിച്ചു. കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയ തർക്കമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. ജിതിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us