ഭിന്നശേഷിക്കാരിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്തു. ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ

കൊല്ലം ശാസ്താംകോട്ട സ്വദേശി ഷൈൻ സിദ്ദിഖിനെയാണ് തിരുവല്ല പൊലീസ് ഭാര്യ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്.

New Update
bank employ arrest for rape case

പത്തനംതിട്ട: ഭിന്നശേഷിക്കാരിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ശേഷം 25 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ.

Advertisment

കൊല്ലം ശാസ്താംകോട്ട സ്വദേശി ഷൈൻ സിദ്ദിഖിനെയാണ് തിരുവല്ല പൊലീസ് ഭാര്യ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്.


പത്തനംതിട്ട കുമ്പഴയിലുള്ള ബാങ്കിൽ താൽകാലിക ജീവനക്കാരനാണിദ്ദേഹം. 2021 ജൂലൈ മുതൽ 2022 ജനുവരി വരെ തിരുവല്ലയിലെ ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. 


2024 ൽ തിരുവനന്തപുരത്ത് എത്തിച്ചും പീ‍ഡനത്തിന് ഇരയാക്കി. വിവാഹം കഴിക്കാമെന്ന് വാക്ക് നൽകിയായിരുന്നു പീഡനം.

Advertisment