New Update
/sathyam/media/media_files/2025/02/23/QdJ3RrlxCBD2lw4zYB0M.jpg)
പത്തനംതിട്ട: ആശാ പ്രവർത്തകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ യൊതൊരു നടപടിയും സ്വീകരിക്കാത്ത ആരോഗ്യമന്ത്രി വീണ ജോർജിനു നേരെ കരിങ്കൊടിയുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ.
Advertisment
പത്തനംതിട്ട റാന്നിയിൽ വെച്ചാണ് ഔദ്യോഗിക പരിപാടി കഴിഞ്ഞു മടങ്ങിയ മന്ത്രിയെ കരിങ്കൊടി കാണിച്ചത്. ആശാ പ്രവർത്തകരുടെ പ്രശ്നങ്ങൾ പരിഹരിക്കാത്തതിൽ ആയിരുന്നു പ്രതിഷേധം.
പ്രതിഷേധം കണ്ട് വാഹനം നിർത്തി മന്ത്രി പുറത്തിറങ്ങി. നടുറോഡിൽ മന്ത്രിയും യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരും തമ്മിൽ വാ​ഗ്വാദവുമുണ്ടായി.
പിന്നീട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us