അനുജന്റെ മോശം കൂട്ടുകെട്ട്. ചോദ്യംചെയ്ത ജ്യേഷ്ഠനെ അനുജനും കൂട്ടുകാരും ചേർന്ന് മർദ്ദിച്ചു. ആക്രമണം തടയാനെത്തിയ പിതൃസഹോദരനും മർദ്ദനമേറ്റു

മാർച്ച് ഒന്നാം തീയതി ഇവരുടെ വീടിന് സമീപത്തായിരുന്നു സംഭവം. മോശം കൂട്ടുകെട്ട് അജിത് ചോദ്യംചെയ്തിരുന്നു.

New Update
kerala police vehicle1

പത്തനംതിട്ട: അടൂർ മണ്ണടിയിൽ അനുജന്റെ മോശം കൂട്ടുകെട്ട് ചോദ്യംചെയ്ത ജ്യേഷ്ഠനെ അനുജനും കൂട്ടുകാരും ചേർന്ന് മർദ്ദിച്ചു.

Advertisment

അനുജനായ അഖിലിന്റെ മോശം കൂട്ടുകെട്ട് ചോദ്യംചെയ്യാനെത്തിനാണ് അഞ്ചംഗസംഘത്തിന്റെ മർദനമേറ്റത്.  ആക്രമണം തടയാനെത്തിയ പിതൃസഹോദരനായ സുനീഷിനും മർദ്ദനമേറ്റു. 


മാർച്ച് ഒന്നാം തീയതി ഇവരുടെ വീടിന് സമീപത്തായിരുന്നു സംഭവം. മോശം കൂട്ടുകെട്ട് അജിത് ചോദ്യംചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ അഖിൽ കൂട്ടുകാരെയും കൂട്ടിയെത്തി ജ്യേഷ്ഠനെ മർദ്ദിക്കുകയായിരുന്നു.


ആക്രമണം തടയാനെത്തിയ അജിത്തിന്റെ പിതൃസഹോദരൻ സുനീഷിനെയും പ്രതികൾ ആക്രമിച്ചു.

വാഹനത്തിന്റെ ഷോക്ക് അബ്‌സോർബർ ഉപയോഗിച്ചാണ് സുനീഷിന്റെ തലയ്ക്കടിച്ചത്. അടിയേറ്റ് ഇദ്ദേഹത്തിന്റെ തലപൊട്ടി. തലയിൽ എട്ടുതുന്നലുണ്ട്.

സംഭവത്തിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ അഞ്ചുപേർക്കെതിരേ കേസെടുത്തതായി ഏനാത് പോലീസ് പറഞ്ഞു. പ്രതികളിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Advertisment