പത്തനംതിട്ട: തിരുവല്ലയിൽ പത്ത് വയസ്സുകാരനെ ഉപയോഗിച്ച് പിതാവ് ലഹരി കടത്തിയെന്ന കേസിൽ പൊലീസിനെതിരെ ആരോപണവുമായി കുട്ടിയുടെ മാതാവ്.
പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മാതാവ് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് പരാതി നൽകി.
കുട്ടിയുടെ മാതാവും പിതാവും ഒരു വർഷമായി പിണങ്ങിക്കഴിയുകയാണ്. മാതാവ് വിവാഹ മോചനത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.
കുട്ടിയെ ലഹരിക്കടത്തിന് ഉപയോഗിച്ചുവെന്ന് പരാതി നൽകാൻ പൊലീസാണ് നിർദേശം നൽകിയതെന്ന് മാതാവിന്റെ വെളിപ്പെടുത്തൽ.
ജ്യൂസ് കുടിക്കാനാണ് പിതാവിനൊപ്പം കുട്ടി പോയത്.
കുട്ടിയെ ലഹരിക്കടത്തിന് ഉപയോഗിച്ചുവെന്ന് ഡിവൈഎസ്പി വാർത്താസമ്മേളനം നടത്തി പറഞ്ഞശേഷമാണ് പൊലീസ് വീട്ടിലെത്തി പരാതി എഴുതി വാങ്ങിയതെന്നാണ് മാതാവ് ആരോപിക്കുന്നത്.