പത്തനംതിട്ട : സംസ്ഥാനത്ത് ചൂട് കനക്കുന്നു. താപനില ഉയർന്നതിനെ തുടർന്ന് കൂടുതൽ പേർക്ക് സൂര്യാതപമേറ്റു. പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി മൂന്ന് പേർക്ക് സൂര്യാതപമേറ്റെന്നാണ് പുറത്തുവരുന്ന വിവരം.
കോഴിക്കോട് ആനയാംകുന്നിൽ സുരേഷിന് പൊള്ളലേറ്റു. വാഴത്തോട്ടത്തിൽ പോയി വരുമ്പോളാണ് കഴുത്തിൽ സൂര്യാതപമേറ്റത്.
മലപ്പുറം തിരൂരങ്ങാടി ചെറുമുക്കിൽ മധ്യവയസ്ക്കന് സൂര്യാതപമേറ്റു. ഹുസൈൻ എന്ന 44 കാരനാണ് പൊള്ളലേറ്റത്.
ഉച്ചക്ക് 12 മണിയോടെ വീടിന്റെ ടെറസിന്റെ മുകളിൽ ജോലി ചെയ്യുന്നതിനിടെയാണ് ഹുസൈന് വലത് കയ്യിലും കഴുത്തിലും സൂര്യാതാപമേറ്റത്.
പത്തനംതിട്ട കോന്നിയിൽ ഒരാൾക്ക് സൂര്യാതപമേറ്റു. കോന്നി ഗ്രാമപഞ്ചായത്ത് അംഗം കെ.ജി ഉദയനാണ് ഇന്ന് ഉച്ചയ്ക്ക് 12:30ന് സൂര്യാതപമേറ്റത്.