/sathyam/media/media_files/2025/03/14/Jrccmte30ZMhVCyxLUCI.jpg)
പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല കവിയൂരിൽ മദ്യലഹരിയിൽ അമ്മയെ ക്രൂരമായി മർദിച്ച സംഭവത്തിൽ മകൻ പിടിയിൽ.
മദ്യപിച്ച് സ്ഥിരമായി അമ്മയെ മകൻ മർദിച്ചിരുന്നു. അയൽവാസികളായ ബന്ധുക്കൾ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പകർത്തി പൊലീസിനു കൈമാറിയിരുന്നു.
അതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് മകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 75 വയസുള്ള സരോജിനിക്കാണ് ക്രൂര മർദനമേറ്റത്.
സംഭവത്തിൽ ഇവരുടെ മകൻ സന്തോഷിനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു.
കുറെക്കാലമായി മകൻ മദ്യലഹരിയിൽ മർദിക്കുന്നുണ്ടെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. അമ്മയും മകനും മാത്രമാണ് ഇവിടെ താമസിക്കുന്നത്.
സഹോദരങ്ങളടക്കം മറ്റു വീടുകളിലാണ് താമസം. മർദനം തുടർന്നതോടെയാണ് തെളിവുണ്ടാക്കാനും പൊലീസിൽ പരാതി നൽകാനും ബന്ധുക്കൾ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.
ജനപ്രതിനിധികളടക്കം ചേർന്നാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ഉടൻ തന്നെ തിരുവല്ല പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us