കോന്നി ആനക്കൂട് സന്ദർശിക്കാനെത്തിയ നാല് വയസുകാരന്‍റെ ദേഹത്തേക്ക് കോൺക്രീറ്റ് തൂൺ ഇളകി വീണു. കുട്ടിക്ക് ദാരുണാന്ത്യം

ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടം.

New Update
konni anakottil

പത്തനംതിട്ട: കോന്നി ആനക്കൂട് സന്ദർശിക്കാനെത്തിയെ നാല് വയസുകാരന്‍റെ ദേഹത്തേക്ക് കോൺക്രീറ്റ് തൂൺ ഇളകി വീണ് ദാരുണാന്ത്യം.

Advertisment

അടൂര്‍ കടമ്പനാട് അജി-ശാരി ദമ്പതികളുടെ ഏക മകന്‍ അഭിരാം ആണ് മരിച്ചത്.  ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടം.


ഇളകി നില്‍ക്കുകയായിന്ന തൂണ്‍ കുട്ടി പിടിച്ചതിന് പിന്നാലെ തലയിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.


കുട്ടിയുടെ നില ഗുരുതരമായതിനാല്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Advertisment