ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
/sathyam/media/media_files/2025/04/20/5VhdjPWZW2ySukADUey8.jpg)
പത്തനംതിട്ട: കോന്നി ഇളകൊള്ളൂരില്‍ വീടിന് തീപിടിച്ച് യുവാവ് വെന്തുമരിച്ച സംഭവത്തില്‍ തീപടര്‍ന്നത് സ്വിച്ച് ബോര്‍ഡിന്റെ ഭാഗത്തു നിന്നാണെന്ന് പ്രാഥമിക നിഗമനം.
Advertisment
എന്നാല്‍ കൂടുതല്‍ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയൂ എന്നും ഫോറൻസിക് വിദഗ്ദർ വ്യക്തമാക്കി.
തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണോ എന്ന് ഉറപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ദുരൂഹത തുടരുകയാണ്.
ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഇലക്ട്രിക് ഇന്‍സ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥര്‍ നാളെ വീട്ടിലെത്തി പരിശോധന നടത്തും.
ഇന്നലെ രാത്രിയായിരുന്നു വീടിന് തീപിടിച്ച് യുവാവ് വെന്തു മരിച്ചത്. ഇളകൊള്ളൂര്‍ ലക്ഷംവീട്ടില്‍ സോമന്റെയും വനജയുടെയും മകന്‍ മനോജ് (മഹേഷ് -40) ആണ് മരിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us