പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസ്. പതിനേഴുകാരന്‍ അറസ്റ്റില്‍

കഴിഞ്ഞ വര്‍ഷം വേനലവധിക്ക് വീട്ടിലെത്തിയപ്പോള്‍ അയല്‍വാസിയായ 17-കാരന്‍ ഇവരെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

New Update
rape attempt

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പത്തനംതിട്ട മൂഴിയാറില്‍ പതിനേഴുകാരന്‍ അറസ്റ്റില്‍. 

Advertisment

കോന്നിയില്‍ ബാലികാസദനത്തില്‍ പഠിക്കുന്ന 9,12, 13 വയസ്സുള്ള മൂന്ന് കൂട്ടികളാണ് പീഡനത്തിന് ഇരയായത്. 


കഴിഞ്ഞ വര്‍ഷം വേനലവധിക്ക് വീട്ടിലെത്തിയപ്പോള്‍ അയല്‍വാസിയായ 17-കാരന്‍ ഇവരെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.


ബാലികാസദനത്തില്‍ കൗണ്‍സിലിങ്ങിനിടെയാണ് മൂത്തപെണ്‍കുട്ടി പീഡന വിവരം തുറന്ന് പറയുന്നത്. 

അധികൃതര്‍ ഈ വിവരം സി.ഡബ്ല്യൂ.സിയെ അറിയിക്കുകയും അവര്‍ പോലീസിനെ അറിയിക്കുകയുമായിരുന്നു. വെള്ളിയാഴ്ച രാവിലെ 17കാരനെ കസ്റ്റഡിയിലെടുത്തു. 

Advertisment