New Update
/sathyam/media/media_files/2025/03/29/gKfiARyRMYiS7nNs9VVI.jpg)
പത്തനംതിട്ട: നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം നടത്തിയ വിദ്യാർഥി പിടിയിൽ. വ്യാജ ഹാൾടിക്കറ്റുമായി തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥി പിടിയിലായി.
Advertisment
ഇന്ന് ഉച്ചയോടെ പത്തനംതിട്ട തൈക്കാവ് വിഎച്ച്എസ്എസ് പരീക്ഷാ സെന്ററിലാണ് സംഭവം. പത്തനംതിട്ട പൊലീസെത്തി വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തു. വിദ്യാർഥിയെ ചോദ്യം ചെയ്തുവരികയാണ്.
തിരുവനന്തപുരം സ്വദേശിയായ മറ്റൊരു വിദ്യാർഥിയുടെ പേരിലാണ് വ്യാജ ഹാൾ ടിക്കറ്റ് ചമച്ചത്.
ഹാൾടിക്കറ്റ് പരിശോധനയിൽ തട്ടിപ്പ് കണ്ടുപിടിച്ച എക്‌സാം സെന്റർ അധികൃതർ ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us