/sathyam/media/media_files/2025/05/16/R5KPk7H7P3ZM7QpjrSkr.webp)
പത്തനംതിട്ട: ആന ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തയാളെ ഓഫിസിലെത്തി ബലമായി മോചിപ്പിച്ച കോന്നി എംഎൽഎ കെ.യു.ജനീഷ് കുമാറിന് വീഴ്ച്ച പറ്റിയെന്ന് വനം വകുപ്പിന്റെ റിപ്പോർട്ട്.
വിഷയത്തിൽ ഫോറസ്റ്റ് ചീഫ് കൺസർവേറ്ററാണ് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്.
വിഷയം ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ആളെ ബലമായി ഓഫീസിൽ നിന്നും മോചിപ്പിക്കുകയായിരുന്നുവെന്നും നിയമപരമായി എം.എൽ.എയുടെ ഭാഗത്ത് നിന്നും വീഴ്ച്ചയുണ്ടഡായെന്നുമാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം.
ഇതിനിടെ കോന്നി എം.എൽ.എയെ പരിഹസിച്ച് കേരള ഫോറസ്റ്റ് റേഞ്ചേഴ്‌സ് അസോസിയേഷനും രംഗത്ത് വന്നു. വനപാ ലകരെയെല്ലാം പുറത്താക്കി വനംവകുപ്പ് പിരിച്ചു വിടണമെന്നും ആനകളെ മുഴുവൻ ഷോക്കടിപ്പിച്ച് കൊല്ലാൻ ആണികൾക്ക് ആഹ്വാനം നൽകണമെന്നുമാണ് അസോസിയേഷന്റെ പരിഹാസം.
സംഘടനയുടെ ഫേസ്ബുക്ക് പേജിലാണ് ഇത് സംബന്ധിച്ച കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ വിവാദമായതോടെ പിന്നീട് ഇത് പിൻവലിക്കുകയും ചെയ്തു.
''പ്രിയപ്പെട്ട എം.എൽ.എ, അങ്ങ് മുൻകൈ എടുത്ത് വനപാലകരെയെല്ലാം പുറത്താക്കി വനംവകുപ്പ് പിരിച്ചു വിടണം. ആന കളെ മുഴുവൻ ഷോക്കടിപ്പിച്ച് കൊല്ലാൻ ആണികൾക്ക് ആഹ്വാനം നൽകണം.
കടുവകളെ മുഴുവൻ വെടിവച്ച് കൊല്ലണം. പുലികൾ മുതൽ പുഴുക്കൾവരെയുള്ള ജീവികളെ തീയിട്ട് കൊല്ലണം. ശേഷം അങ്ങും അങ്ങയുടെ സ്തുതി പാഠകരും പശ്ചിമഘട്ടം വെട്ടിപ്പിടിക്കണം.
മനുഷ്യൻ മാത്രമാകുന്ന ആ സുന്ദരലോകത്ത് താങ്കൾ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകണം. ഈ വനപാലകരാണ് ഒരു ശല്യം. കത്തിച്ച് കളയണം. ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ട അങ്ങ് അത് കീറിക്കളയുന്ന കാഴ്ച ഗുണ്ടായിസവും സത്യപ്രതിജ്ഞാ ലംഘനവുമാണ്.
ആയതിന് ചൂട്ട്പിടിച്ച പൊലീസ് ഏമാന് നല്ല നമസ്‌കാരം. മുഖ്യമന്ത്രി ഈ വിഷയത്തിൽ ഇടപെടണമെന്ന് സംഘടന ശക്തമായി ആവശ്യപ്പെടുന്നു''. - ഇങ്ങനെയായിരുന്നു പോസ്റ്റിന്റെ പൂർണ്ണരൂപം. എന്നാൽ എം.എൽ.എയ്‌ക്കെതിരായ വിമർശനം വിവാദമായതോടെ പിന്നീട് പോസ്റ്റ് നീക്കുകയും ചെയ്തു.
ജനീഷ് കുമാറിനെതിരായ റിപ്പോർട്ട് നൽകിയതിന്റെ പേരിൽ ജില്ലയിലെ സി.പി.എമ്മിന് കടുത്ത അമർഷമാണുള്ളത്.
എം.എൽ.എ പൊതുജനങ്ങൾക്ക് വേണ്ടിയാണ് ഫോറസ്റ്റ് ഓഫീസിൽ പോയതെന്നും വേണ്ടിവന്നാൽ ഇനിയും ഇത്തരം നടപടികൾ ആവർത്തിക്കുമെന്നുമാണ് സി.പി.എം നിലപാട്.
വേണ്ടിവന്നാൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ തൂത്തുഒവാരി അടിക്കുമെന്നും അതിന് സി.പി.എമ്മിന്റെ ആവശ്യമില്ലെന്നും ഡി.വൈ.എഫ്.ഐ പോലെയുള്ള സംഘടനകൾ മതിയെന്നും കാട്ടിയുള്ള സി.പി.എം കോന്നി ഏരിയാ സെക്രട്ടറിയുടെ ഭീഷണിപ്രസംഗവും പുറത്ത് വന്നിട്ടുണ്ട്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us