യുവതി രാഹുലിനെതിരെ തെളിവ് ശേഖരിച്ച് തുടങ്ങിയത് ചതിക്കപ്പെട്ടെന്ന് തോന്നിത്തുടങ്ങിയപ്പോള്‍; തിരഞ്ഞെടുപ്പിന് മുമ്പ് യുവതിയെ ബ്ലോക്ക് ചെയ്തു, പിന്നീട് ക്ഷമപറഞ്ഞ് വീണ്ടുമെത്തി…

New Update
Rahul

പത്തനംതിട്ട: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസിൽ അതിനിർണ്ണായകമായ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചു. ബലാത്സംഗത്തിന് പുറമെ നിർബന്ധിത ഗർഭച്ഛിദ്രം, സാമ്പത്തിക ചൂഷണം എന്നിവ സാധൂകരിക്കുന്ന മെഡിക്കൽ രേഖകളും ഡിജിറ്റൽ തെളിവുകളുമാണ് പത്തനംതിട്ട സ്വദേശിനിയായ പരാതിക്കാരി കൈമാറിയത്. മുൻപത്തെ കേസുകളെ അപേക്ഷിച്ച് നേരിട്ടുള്ള തെളിവുകൾ ഉള്ളതിനാൽ എംഎൽഎയ്ക്ക് മേൽ കുരുക്ക് മുറുകുകയാണ്.

Advertisment

താൻ ചതിക്കപ്പെടുകയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് തെളിവുകൾ ശേഖരിക്കാൻ തുടങ്ങിയതെന്ന് യുവതി പോലീസിനോട് പറഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് രാഹുൽ യുവതിയെ ഫോണിലും ചാറ്റിങ് ആപ്പുകളിലും ബ്ലോക്ക് ചെയ്ത് ബന്ധം അവസാനിപ്പിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മാപ്പുപറഞ്ഞ് വീണ്ടും അടുക്കാൻ ശ്രമിച്ചു. ഈ കാലയളവിലാണ് ഫ്ലാറ്റ് വാങ്ങാനെന്ന പേരിൽ പണം ചോദിച്ചതും വിലപിടിപ്പുള്ള സമ്മാനങ്ങൾ കൈപ്പറ്റിയതും. ഇതിന്റെ ബാങ്ക് രേഖകളും ചാറ്റുകളും പോലീസിന് ലഭിച്ചിട്ടുണ്ട്.

നിർബന്ധിത ഗർഭച്ഛിദ്രത്തിന് ശേഷമുള്ള മെഡിക്കൽ രേഖകൾക്ക് പുറമെ, ഭ്രൂണത്തിന്റെ സാമ്പിളും യുവതി അന്വേഷണ സംഘത്തിന് നൽകി. ഗർഭച്ഛിദ്ര സമയത്ത് ശേഖരിച്ച ഈ സാമ്പിൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കുന്നതോടെ കേസിൽ ശാസ്ത്രീയമായ വ്യക്തത വരുമെന്നാണ് പോലീസ് കരുതുന്നത്. നേരത്തെ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ രാഹുലിന് കോടതികളിൽ നിന്ന് സംരക്ഷണം ലഭിച്ചിരുന്നെങ്കിലും, പുതിയ കേസിലെ ശക്തമായ തെളിവുകൾ പോലീസിന് മേൽക്കൈ നൽകുന്നു.

പാലക്കാട്ടെ ഹോട്ടലിൽ നിന്ന് അതീവ രഹസ്യമായാണ് രാഹുലിനെ പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ മുറിയിലില്ലാത്ത സമയം നോക്കി ഹോട്ടലിലെത്തിയ വനിതാ പോലീസ് അടങ്ങുന്ന എട്ടംഗ സംഘം, റിസപ്ഷനിലെ ഫോണുകൾ പിടിച്ചുവെച്ച ശേഷമാണ് നീക്കം നടത്തിയത്. തുടർന്ന് പത്തനംതിട്ട എ.ആർ ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി.

Advertisment