/sathyam/media/media_files/2025/05/28/IqolyMJ6BN7br3DZnOdo.jpg)
പത്തനംതിട്ട: മഴ ശക്തമായതിനു പിന്നാലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർമാർ അവധി പ്രഖ്യാപിച്ചു തുടങ്ങി.
എന്നാൽ കളക്ടർമാരുടെ ഫെയ്സ്ബുക്ക് പേജുകളിൽ വന്ന് അവധിക്കായി അപേക്ഷിക്കുന്ന വിരുതൻമാരേറെയാണ്.
അവധി ചോദിച്ചും നാട്ടിൽ ശക്തമായ കാറ്റും മഴയുമാണെന്ന് പറഞ്ഞും വിദ്യാർഥികൾ ഫെയ്സ്ബുക്ക് പേജിന്റെ കമന്റ് സെക്ഷനും ഇൻബോക്സുമൊക്കെ കീഴടക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്.
ഇപ്പോഴിതാ, പത്തനംതിട്ട കളക്ടർ പ്രേം കൃഷ്ണനോട് അവധി ചോദിച്ച് ഒരു വിദ്യാർഥി അയച്ച സന്ദേശമാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആവുന്നത്.
അവധി ചോദിച്ച് അയച്ച സന്ദേശത്തിലെ അക്ഷരപ്പിശക് ചൂണ്ടിക്കാട്ടി മെസേജിന്റെ സ്ക്രീൻഷോട്ട് സഹിതം കളക്ടർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു.
അവധി ചോദിക്കാതെ സ്കൂളിൽ പോകാനായിരുന്നു കളക്ടറുടെ മറുപടി. കൂടാതെ, മലയാളം ക്ലാസിൽ കയറണമെന്നും കളക്ടർ പ്രത്യേകം ആവശ്യപ്പെടുന്നുണ്ട്.
തത്ക്കാലം ഈ ദിവസം അവധിയില്ലെന്നും കളക്ടർ സന്ദേശത്തിൽ വ്യക്തമാക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us