പത്തനംതിട്ടയിൽ കാർ ലോറിയിലേക്ക് ഇടിച്ചുകയറി. ലോറി മറിഞ്ഞു. അപകടത്തിൽ നാലുപേർക്ക് പരുക്ക്. രണ്ടുപേരുടെ നില ഗുരുതരം. കാർ അമിതവേഗതയിൽ തെറ്റായ ദിശയിൽ നിന്ന് വന്നതാണ് അപകട കാരണം

നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്നാണ് കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചത്. 

New Update
pathanamthitta accident

പത്തനംതിട്ട: പത്തനംതിട്ട അടൂർ ബൈപ്പാസിൽ വാഹനാപകടം. കാറും ലോറിയും കൂട്ടിയിടിച്ച് നാലു യുവാക്കൾക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.

Advertisment

കാറിലുണ്ടായിരുന്ന പന്തളം സ്വദേശികളായ  സബിൻ, വിഷ്ണു, ആദർശ്, സൂരജ് എന്നിവർക്കാണ് പരുക്കേറ്റത്. വിഷ്ണു, ആദർശ് എന്നിവരുടെ പരുക്ക് ഗുരുതരമാണ്. ലോറി ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

കാർ അമിതവേഗതയിൽ തെറ്റായ ദിശയിൽ നിന്ന് വന്ന് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ഫയർഫോഴ്സ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ലോറി മറിഞ്ഞു.

കാർ പൂർണമായും തകർന്നു. നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്നാണ് കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചത്. 

Advertisment