പത്തനംതിട്ട: തിരുവല്ല പൊടിയാടിയിൽ 72 കാരിയെ മർദ്ദിച്ചു എന്ന് പരാതി.
രുഗ്മിണി ഭവനത്തിൽ രുഗ്മിണിയമ്മ ആശുപത്രി ചികിത്സ തേടി. ഗോപകുമാർ എന്ന ആൾക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
ആറു മാസം മുമ്പ് ഗോപകുമാറിന്റെ മകനെ രുഗ്മിണി അമ്മയുടെ മകനായ രാജീവും സംഘവും മർദ്ദിച്ചതിലുള്ള വിരോധമാണ് പ്രശ്നങ്ങളുടെ തുടക്കം.
വൃദ്ധയുടെ നേർക്ക് ആക്രമണം ഉണ്ടായതിനു പിന്നാലെ ഗോപകുമാറിന്റെ വീട്ടിലും അതിക്രമം. ഒരു സംഘം ആളുകൾ ഗോപകുമാറിന്റെ വീട്ടിലെത്തി വീട്ടുപകരണങ്ങൾക്ക് കേടുപാട് വരുത്തിയിട്ടുണ്ട്.