പത്തനംതിട്ട കോയിപ്രം കസ്റ്റഡി മർദ്ദന കേസ്. കസ്റ്റഡി മർദ്ദനം നടന്നെന്നു പ്രാഥമികമായി ബോധ്യപ്പെട്ടു. കൂടുതൽ അന്വേഷണത്തിനായി സംസ്ഥാന ക്രൈം ബ്രാഞ്ചിന് വിട്ടു

കസ്റ്റഡി മർദ്ദനം നടന്നെന്നു പ്രാഥമികമായി ബോധ്യപ്പെട്ടതോടെ കോയിപ്രം എസ്. എച്ച്. ഒ. ജി. സുരേഷ് കുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. 

New Update
images(131)

പത്തനംതിട്ട: പത്തനംതിട്ട കോയിപ്രം കസ്റ്റഡി മർദ്ദന കേസിൻ്റെ അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന് വിട്ടു. ആദ്യം ജില്ലാ ക്രൈം ബ്രാഞ്ചിനാണ് അന്വേഷണ ചുമതല നൽകിയത്. 

Advertisment

എന്നാൽ ഉന്നത ഉദ്യോഗസ്ഥർ അടക്കം ആരോപണ നിഴലിൽ നിൽക്കുന്ന കേസിൻ്റെ ഗൗരവം പരിഗണിച്ച് ആണ് പുതിയ തീരുമാനം.


കസ്റ്റഡി മർദ്ദനം നടന്നെന്നു പ്രാഥമികമായി ബോധ്യപ്പെട്ടതോടെ കോയിപ്രം എസ്. എച്ച്. ഒ. ജി. സുരേഷ് കുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. 


കഞ്ചാവ് ബീഡി വലിച്ചതിന് പൊലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ച വരയന്നൂർ സ്വദേശി സുരേഷിനെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

കസ്റ്റഡി മർദ്ദനത്തിൽ മനംനൊന്ത് ജീവനൊടുക്കി എന്ന് ആരോപണം ഉയർന്നതിന് പിന്നാലെയാണ് ഉന്നതതല അന്വേഷണം തുടങ്ങിയത്.