New Update
/sathyam/media/media_files/2025/06/15/q21Wx48IhYNoHnq7S00B.jpg)
പത്തനംതിട്ട: കനത്ത മഴയെത്തുടര്‍ന്ന് പമ്പാ നദിയില്‍ ഇറങ്ങുന്നതിന് താല്‍ക്കാലിക വിലക്ക്.
Advertisment
ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പമ്പ, ത്രിവേണി സ്‌നാനത്തിന് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. ത്രിവേണിയിലെ പാര്‍ക്കിങ്ങിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പമ്പയിലും ശബരിമല സന്നിധാനത്തും ശക്തമായ തുടരുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ മല കയറുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മിഥുനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നിരിക്കുകയാണ്. മിഥുനമാസ പൂജകള്‍ പൂര്‍ത്തിയാക്കി ജൂണ്‍ 19 ന് രാത്രി 10 മണിക്ക് നടയടയ്ക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us