അഹമ്മദാബാദ് വിമാനാപകടം: രഞ്ജിതയുടെ കുടുംബത്തെ മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു

രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി വേഗത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

New Update
600_4d954273a16743aca8e8f86a0f86aff3

പത്തനംതിട്ട: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ജി നായരുടെ കുടുംബത്തിനൊപ്പം സർക്കാരുണ്ടെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. 

Advertisment

കുടുംബാംഗങ്ങളെ വീട്ടിലെത്തി ആശ്വസിപ്പിക്കുകയായിരുന്നു മന്ത്രി. രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി വേഗത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.


കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ നഴ്സിങ്ങ് ഓഫീസറായിരുന്ന രഞ്ജിത അവധിയെടുത്ത് വിദേശത്ത് ജോലി ചെയ്യുകയായിരുന്നു. 


സഹോദരൻ രതീഷ് ജി നായരും അമ്മാവൻ ഉണ്ണികൃഷ്ണനും അഹമ്മദാബാദിലുണ്ട്. 

മൃതദേഹം തിരിച്ചറിയാൻ സഹോദരന്റെ ഡിഎൻഎ സാമ്പിൾ നൽകിയിരുന്നു. പരിശോധനാ ഫലത്തിന് ശേഷമാകും മൃതദേഹം വിട്ടുകിട്ടുക. മാതാവിന്റെയും രണ്ട് കുട്ടികളുടെയും ഏക ആശ്രയമായിരുന്നു രഞ്ജിത.

Advertisment