നടി കെ ആ‌ർ വിജയ ശബരിമലയിൽ നടയ്ക്കിരുത്തി. പിന്നീട് ഓമല്ലൂര്‍ ക്ഷേത്രത്തിലെ പൊന്നോമനയായി. ഗജരാജൻ മണികണ്ഠൻ ചരിഞ്ഞു

ഓമല്ലൂര്‍ ക്ഷേത്രത്തില്‍ ആനയില്ലാതിരുന്നതിനെ തുടര്‍ന്ന് മണികണ്ഠനെ ക്ഷേത്രത്തിലേക്ക് കൊണ്ടുവരികയായിരുന്നു. ഇതോടെയാണ് ഓമല്ലൂര്‍ മണികണ്ഠനായത്.

New Update
images(780)

പത്തനംതിട്ട: ഓമല്ലൂർ രക്തകണ്ഠ സ്വാമി ക്ഷേത്രത്തിലെ ആന മണികണ്ഠൻ ചരിഞ്ഞു. എരണ്ടക്കെട്ടിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 56 -ാം വയസിലാണ് ഗജരാജൻ ചരിഞ്ഞത്.

Advertisment

ആനപ്രേമികളുടെ പ്രിയങ്കരനായിരുന്ന മണികണ്ഠൻ. രക്തകണ്ഠദാസന്‍ ഗജരൗദ്ര കേസരിയെന്നാണ് മണികണ്ഠനെ വിശേഷിപ്പിച്ചിരുന്നത്.  


നടി കെ ആർ വിജയ ശബരിമലയിൽ നടയ്ക്ക് വച്ച ആനയായിരുന്നു. 


തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉടമസ്ഥതയിലുള്ള മണികണ്ഠൻ. പിന്നീട് ഓമല്ലൂര്‍ ക്ഷേത്രത്തില്‍ ആനയില്ലാതിരുന്നതിനെ തുടര്‍ന്ന് മണികണ്ഠനെ ക്ഷേത്രത്തിലേക്ക് കൊണ്ടുവരികയായിരുന്നു. ഇതോടെയാണ് ഓമല്ലൂര്‍ മണികണ്ഠനായത്.

ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രം, ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രം, പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്ത ക്ഷേത്രം, വൈക്കം മഹാദേവ ക്ഷേത്രം, ഉദയനാപുരം ക്ഷേത്രം എന്നിങ്ങനെ ദേവസ്വം ബോര്‍ഡിന് കീഴിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ക്ക് മണികണ്ഠന്‍ തിടമ്പേറ്റിയിട്ടുണ്ട്.

Advertisment