ചെങ്കളം പാറമടയില്‍ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണ അപകടം. ഒരാൾ മരിച്ചു. രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമാണ്. രണ്ടാമനായുള്ള തിരച്ചിലിനിടയിൽ വലിയ പാറ ഇടിഞ്ഞുവീണു. രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായതിനാല്‍ തിരച്ചില്‍ ഇന്നത്തേക്ക് നിര്‍ത്തി

ക്വാറിക്ക് ലൈസന്‍സുണ്ടോ തുടങ്ങിയ അന്വേഷണങ്ങള്‍ ഇതുസംബന്ധിച്ച് നടത്തുന്നുണ്ടെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. 

New Update
images(927)

പത്തനംതിട്ട: കോന്നി ചെങ്കളം പാറമടയില്‍ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണ അപകടത്തിലകപ്പെട്ട ഒരാളുടെ മൃതദേഹം കണ്ടെത്തി.

Advertisment

ഹിറ്റാച്ചിയിലുണ്ടായിരുന്ന ഒഡീഷാ സ്വദേശി മഹാദേവിന്റെ മ‍ൃതദേഹമാണ് കണ്ടെത്തിയത്. ബീഹാര്‍ സ്വദേശി അജയ് റാവുവിനെ ഇതുവരെ കണ്ടെത്താനായില്ല.


രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമാണ്. രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മഴപെയ്തു. ഇതിനിടയില്‍ വലിയ പാറ ഇടിഞ്ഞുവീണു. രാത്രി രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായതിനാല്‍ തിരച്ചില്‍ നിര്‍ത്തി.


രാവിലെ ഏഴിന് തിരച്ചില്‍ വീണ്ടും തുടങ്ങും. ക്വാറിക്ക് ലൈസന്‍സുണ്ടോ തുടങ്ങിയ അന്വേഷണങ്ങള്‍ ഇതുസംബന്ധിച്ച് നടത്തുന്നുണ്ടെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. 

ഇന്ന് ഉച്ചക്കാണ് അപകടം സംഭവിച്ചത്. പാറകള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തി ചെയ്യുമ്പോഴാണ് വലിയ പാറകള്‍ ഹിറ്റാച്ചിക്ക് മുകളിലേക്ക് വീണത്.

Advertisment