പി ജെ കുര്യന്‍ മുതിര്‍ന്ന നേതാവാണ്. അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ കുറ്റപ്പെടുത്തലല്ല. കോണ്‍ഗ്രസ് കൂടുതല്‍ സജീവമാകേണ്ടതുണ്ട്. പി ജെ കുര്യനെ ന്യായീകരിച്ച് രമേശ് ചെന്നിത്തല

വിമര്‍ശനം ഉയര്‍ത്തിയതിന് പിന്നാലെ പി ജെ കുര്യന് എതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ഉണ്ടായ സൈബര്‍ ആക്രമണത്തെ കാര്യമാക്കേണ്ടതില്ലെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

New Update
images(1066)

പത്തനംതിട്ട: കോണ്‍ഗ്രസ് നേതാക്കളെ വേദിയില്‍ ഇരുത്തി കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പി ജെ കുര്യന്‍ നടത്തിയ വിമര്‍ശനങ്ങളെ ന്യായീകരിച്ച് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. 

Advertisment

പി ജെ കുര്യന്റെ പരാമര്‍ശത്തിന് എതിരെ കോണ്‍ഗ്രസിലും യൂത്ത് കോണ്‍ഗ്രസിലും വലിയ അമര്‍ഷം ഉയരുന്നതിനിടെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. 


പി ജെ കുര്യന്റെ വാക്കുകള്‍ മുതിര്‍ന്ന നേതാവിന്റെ ഉപദേശമായി കണ്ടാല്‍ മതി എന്നായിരുന്നു രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചത്. 


പി ജെ കുര്യന്‍ മുതിര്‍ന്ന നേതാവാണ്. അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ കുറ്റപ്പെടുത്തലല്ല, കോണ്‍ഗ്രസ് കൂടുതല്‍ സജീവമാകേണ്ടതുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലാണ്. 

സദുദ്ദേശ്യപരമായ വാക്കുകളായാണ് അതിനെ കാണുന്നത്. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ പരിശോധിക്കും. തെറ്റുണ്ടെങ്കില്‍ തിരുത്തും. കേരളത്തില്‍ ഭരണ സംവിധാനം തകര്‍ന്ന അവസ്ഥയാണ്. 

ഇതിന് എതിരെ എത്ര സമരം ചെയ്താലും പോരെന്ന് തോന്നും ഇക്കാര്യമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. യൂത്ത് കോണ്‍ഗ്രസ് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. 


രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


വിമര്‍ശനം ഉയര്‍ത്തിയതിന് പിന്നാലെ പി ജെ കുര്യന് എതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ഉണ്ടായ സൈബര്‍ ആക്രമണത്തെ കാര്യമാക്കേണ്ടതില്ലെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

താന്‍ ഒരു പോസ്റ്റിട്ടാലും അതിന് താഴെ കൂട്ടത്തോടെ വന്ന് ആക്രമിക്കുന്ന നിലയുണ്ടെന്നും മുന്‍ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ ആയിരുന്നു എസ്എഫ്ഐയെ പുകഴ്ത്തിയും യൂത്ത് കോണ്‍ഗ്രസ് കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ചും പി ജെ കുര്യന്‍ സംസാരിച്ചത്. 

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എന്നിവരെ വേദിയിലിരുത്തിയായിരുന്നു പി ജെ കുര്യന്റെ പരാമര്‍ശങ്ങള്‍.

Advertisment