/sathyam/media/media_files/2025/07/25/images1375-2025-07-25-08-57-16.jpg)
പത്തനംതിട്ട: നിയന്ത്രണം വിട്ട കാര്‍ പോസ്റ്റിലിടിച്ച് കുളത്തിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. കാരയ്ക്കല്‍ സ്വാമിപാലം ശ്രീവിലാസത്തില്‍ ജയകൃഷ്ണനാണ് (22) മരിച്ചത്.
തിരുവല്ല മന്നംകരചിറയില്‍ ഇന്നലെ രാത്രി 11.30ഓടെയായിരുന്നു അപകടം. ജയകൃഷ്ണന്റെ സുഹൃത്തുക്കളായ അനന്തു, ഐബി എന്നിവര്‍ പരിക്കുകളോടെ ചികിത്സയിലാണ്.
തിരുവല്ലയില്‍നിന്ന് മടങ്ങുകയായിരുന്ന ജയകൃഷ്ണനും സുഹൃത്തുക്കളും. മുത്തൂര്‍ കാവുംഭാഗം റോഡില്‍വച്ച് നിയന്ത്രണം വിട്ട കാര്‍ ആദ്യം പോസ്റ്റില്‍ ഇടിക്കുകയും പിന്നീട് കുളത്തിലേക്ക് വീഴുകയുമായിരുന്നു. അഗ്‌നിശമനസേന എത്തിയാണ് ഇവരെ കാറില്‍നിന്ന് പുറത്തെത്തിച്ചത്.
കാറില്‍ ജയകൃഷ്ണനു പുറമെ അനന്തു, ഐബി എന്നിവരും ഉണ്ടായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഐബിയുടെ (20) നില ഗുരുതരമാണ്.
താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ള അനന്തു നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ജയകൃഷ്ണന്റെ മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us