New Update
/sathyam/media/media_files/5xyOC7bHojIrsKZQO4u8.jpg)
പത്തനംതിട്ട: നിറപുത്തിരി പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. നാളെയാണ് നിറപുത്തരി.
Advertisment
ഭക്തർ ഇരുമുടിക്കെട്ടിനൊപ്പം എത്തിക്കുന്ന നെൽക്കറ്റകൾ ഇന്ന് വൈകീട്ട് പതിനെട്ടാം പടിയിൽ സമർപ്പിക്കും. നാളെ പുലർച്ചെ 5ന് നടതുറന്ന്, നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും ഗണപതി ഹോമവും നടത്തും. തുടർന്ന് നെൽക്കറ്റകൾ തീർഥം തളിച്ച് ശുദ്ധിവരുത്തിയശേഷം പൂജിക്കും.
നിറപുത്തരിയ്ക്കായുള്ള നെൽക്കതിരുകളുമായി ഘോഷയാത്ര ഇന്ന് പുലർച്ചെ 4.30ന് അച്ചൻകോവിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. നിറപുത്തരി പൂജകൾ പൂർത്തിയാക്കി നാളെ രാത്രി 10 മണിക്ക് നട അടയ്ക്കും.