കെട്ടിടത്തിന് കാലപ്പഴക്കം. ആറന്മുള സര്‍ക്കാര്‍ വി.എച്ച്.എസ്.എസ് സ്‌കൂള്‍ കെട്ടിടത്തിന്റെ ഫിറ്റ്നസ് റദ്ദാക്കി. സ്‌കൂള്‍ കെട്ടിടത്തിന് കാര്യമായ ബലക്ഷയമുണ്ട്

തേവലക്കര സ്‌കൂൾ വിദ്യാർഥിനിയുടെ മരണത്തെ തുടർന്ന് സംസ്ഥാനത്തെ സ്‌കൂളുകളിൽ ഫിറ്റ്‌നസ് കർശനമാക്കിയിരുന്നു.

New Update
images(1628)

പത്തനംതിട്ട: ആറന്മുള സർക്കാർ വി.എച്ച്.എസ് എസ് സ്‌കൂൾ കെട്ടിടത്തിന്റെ ഫിറ്റ്‌നസ് റദ്ദാക്കി. രാവിലെ സ്‌കൂളിൽ എത്തിയ വിദ്യാർത്ഥികൾ ക്ലാസിൽ കയറാൻ ആവാതെ പുറത്തായിരുന്നു.

Advertisment

മഴപെയ്തതോടെ ഹാളിലേക്ക് കുട്ടികളെ മാറ്റി. ഇന്നലെയാണ് മല്ലപ്പുഴശ്ശേരി പഞ്ചായത്തിന്റെ ഫിറ്റ്‌നസ് റദ്ദാക്കിയ നോട്ടിസ്‌നൽകിയത്.

തേവലക്കര സ്‌കൂൾ വിദ്യാർഥിനിയുടെ മരണത്തെ തുടർന്ന് സംസ്ഥാനത്തെ സ്‌കൂളുകളിൽ ഫിറ്റ്‌നസ് കർശനമാക്കിയിരുന്നു.

ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആറന്മുള സ്‌കൂളിന് ബലക്ഷയമുള്ളത് കണ്ടെത്തിയത്.

ഇതിനെ തുടർന്നാണ് ഇന്നു മുതൽ കുട്ടികളെ പ്രവേശിപ്പിക്കുന്നത് വിലക്കിയത്. തുടർന്ന് ഓഡിറ്റോറിയം തുറന്ന് നൽകി കുട്ടികളെ അവിടേക്ക് മാറ്റുകയായിരുന്നു.

Advertisment