തിരുവല്ല: ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്പോർട്സ് ഇഞ്ചുറി തടയുന്നതിനുള്ള അർദ്ധദിന ബോധവത്കരണ - പരിശീലന പരിപാടി നടന്നു.
ജാർഖണ്ഡ് രഞ്ജി ക്രിക്കറ്റ് ടീം ഫിസിയോതെറാപ്പി മേധാവിയും അണ്ടർ 19, അണ്ടർ 23 ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ഫിസിയോതെറാപ്പി മേധാവിയും ആയ ജോൺ ലൈസാനിയസ് ഡാനിയൽ പരിശീലകനായി എത്തിയ പരിപാടിയിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ തുടങ്ങി വിവിധ ജില്ലകളിലെ വിവിധ സ്കൂളുകളിൽ നിന്നും കോളജുകളിൽ നിന്നും എത്തിയ കായിക അധ്യാപകരും കായിക താരങ്ങളും സ്പോർട്സ് കോച്ചുകളും ഫിസിയോതെറാപ്പിസ്റ്റുകളും പങ്കെടുത്തു.
/filters:format(webp)/sathyam/media/media_files/2025/08/11/believers-church-2-2025-08-11-16-37-33.jpg)
ബിലീവേഴ്സ് ആശുപത്രി ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗം മേധാവി ഡോ തോമസ് മാത്യുവിന്റെ നേതൃത്വത്തിലാണ് പ്രസ്തുത ബോധവത്കരണ- പരിശീലന പരിപാടി സംഘടിപ്പിച്ചത്.
എഴുപതോളം പേർ പങ്കെടുത്ത പരിപാടിയിൽ സ്പോർട്സ് ഇഞ്ചുറി വരാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം എന്നതിനേക്കുറിച്ചായിരുന്നു പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത്.
കായിക താരങ്ങൾക്കും പരിശീലകർക്കും ബോധവത്കരണവും പരിശീലനവും നൽകിയതിലൂടെ സ്പോർട്സ് റീഹാബിലിറ്റേഷനിൽ വലിയൊരു ചുവടുവെപ്പാണ് ബിലീവേഴ്സ് ആശുപത്രി നടത്തിയിരിക്കുന്നത്.