/sathyam/media/media_files/2025/08/14/r_1755064649-2025-08-14-01-41-04.jpg)
പത്തനംതിട്ട: പത്തനംതിട്ട ജില്ലയുടെ പ്രാചീന സംസ്‌കാരത്തിന്റെ പ്രതീകമായ'പടയണി' ഇനി കലക്ടറേറ്റ് മതിലിലും. പത്തനംതിട്ട നഗരസഭയും ജില്ലാ ഭരണകൂടവും സംയുക്തമായാണ് കലക്ടറേറ്റ് ചുറ്റുമതിലിൽ ഭൈരവി കോലം ഒരുക്കിയത്.
പൊതു ഇടങ്ങൾ ശുചിയായും ആകർഷകമായും സൂക്ഷിക്കുക, ജില്ലയുടെ സാംസ്‌കാരിക പൈതൃകം ഉയർത്തിക്കാട്ടുക എന്നതാണ് ചിത്രത്തിന് പിന്നിലെ ലക്ഷ്യം. ചായക്കൂട്ടുകളാൽ ചുമരിൽ തീർത്ത പടയണി പാളക്കോലം കാഴ്ചക്കാർക്ക് കൗതുകമുണർത്തുന്നു.
പടയണിയിലെ ഏറ്റവും വലിയ കോലമായ ഭൈരവി സുസ്ഥിരത, സ്ത്രീശാക്തീകരണം, നിർഭയത്വം എന്നിവ പ്രതിഫലിപ്പിക്കുന്നു.
കാതോലിക്കേറ്റ് കോളേജിലെ വിദ്യാർഥികളും പൂർവവിദ്യാർഥികളുമായ കെ എ അഖിൽ കുമാർ, ആർ അജേഷ് ലാൽ, അഖിൽ ഗിരീഷ് എന്നിവർ ചിത്രരചനയ്ക്ക് ചുക്കാൻ പിടിച്ചത്.
മാതൃകാ രൂപം തയ്യാറാക്കിയത് റംസി ഫാത്തിമ, ടി എ നന്ദിനി എന്നിവരാണ്. പ്രകൃതിദത്ത നിറങ്ങളും വസ്തുക്കളുമുപയോഗിച്ചാണ് വര.