ആരോപണം എനിക്കെതിരെയല്ല.യുവനടി അടുത്ത സുഹൃത്ത് : രാഹുൽ മാങ്കൂട്ടത്തിൽ

സിപിഎമ്മിനകത്ത് രൂക്ഷമായ വിഷയങ്ങൾ നടക്കുന്നു. ഏത് ചോദ്യത്തിനും ഉത്തരം പറയാൻ താൻ ഇവിടെയുണ്ട്.

New Update
g

പത്തനംതിട്ട: യുവ നടി തന്നെ പറ്റിയാണ് പറഞ്ഞതെന്ന് വിശ്വസിക്കുന്നില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ.

Advertisment

മാധ്യമങ്ങളാണ് തന്റെ പേര് പറഞ്ഞതെന്നും നടി തന്റെ അടുത്ത സുഹൃത്താണ്, ഇപ്പോഴും എന്റെ അടുത്ത സുഹൃത്താണ് എന്നും രാഹുൽ പറഞ്ഞു. 

യുവനടി ഇതുവരെയും തന്റെ പേര് പറഞ്ഞിട്ടില്ലെന്നും തനിക്കെതിരെ ഒരു പരാതിയും നൽകിയിട്ടില്ലെന്നും രാഹുൽ പറഞ്ഞു.

രാജ്യത്തിന്റെ നിയമ സംവിധാനത്തിന് വിരുദ്ധമായി ഒരു പ്രവർത്തിയും ചെയ്തിട്ടില്ല. പുറത്തുവന്ന വാർത്തകളിൽ പോലും നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തെന്നില്ല.

തനിക്കെതിരെ ചമയ്ക്കപ്പെട്ട ഒരു പരാതി പോലുമില്ല. രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.

ഓഡിയോ ക്ലിപ്പ് പുറത്തുവന്ന സാഹചര്യത്തിൽ ഇന്നത്തെ കാലത്ത് ഇതൊന്നും ഉണ്ടാക്കുന്നത് അസാധ്യമല്ലെന്നും അത്തരത്തിൽ ഒരു പരാതി ആരെങ്കിലും ഉന്നയിച്ചോ എന്നും രാഹുൽ ചോദിച്ചു.

മുകേഷ് എംഎൽഎക്കെതിരെ പരാതി ഉണ്ടായപ്പോൾ ആർക്കും ഇത്രയും ആത്മരോക്ഷം ഉണ്ടായില്ലെന്നും രാഹുൽ ആരോപിച്ചു.

എ.കെ ശശീന്ദ്രനെതിരെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു. സർക്കാരിനെതിരായ വികാരം ശക്തമായ സമയമാണിതെന്നും രാഹുൽ പറഞ്ഞു.

സിപിഎമ്മിനകത്ത് രൂക്ഷമായ വിഷയങ്ങൾ നടക്കുന്നു.

 ഏത് ചോദ്യത്തിനും ഉത്തരം പറയാൻ താൻ ഇവിടെയുണ്ട്. തനിക്ക് പറയാൻ ഉള്ളത് കേൾക്കാൻ

തയ്യാറാകണം. രാഹുൽ പറഞ്ഞു. ഹണി ഭാസ്കർ പറഞ്ഞ കാര്യങ്ങൾ തെളിയിക്കൻ കഴിയുന്നത് ആണോ എന്നും രാഹുൽ ചോദിച്ചു.

ചാറ്റിന്റെ ബാക്കി ഭാഗം കൂടി പുറത്തുവിടാൻ അവർ തയ്യാറാകണമെന്നും സൈബർ ഇടത്തിൽ ദിവസേന ആയിരക്കണക്കിന് പോസ്റ്റുകൾ വരുന്നു.

ഉത്തരവാദിത്വമുള്ള ആളുകൾ പറഞ്ഞാൽ മറുപടി നൽകുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

Advertisment