/sathyam/media/media_files/2025/08/25/ranni-gass-2025-08-25-18-09-11.jpg)
പത്തനംതിട്ട: റാന്നിയില്‍ ഗ്യാസ് ശ്മശാനത്തില്‍ തീ പടര്‍ന്ന് അപകടം. സംസ്‌കാര ചടങ്ങുകളുടെ ഭാഗമായി കര്‍പ്പൂരം കത്തിച്ചപ്പോഴായിരുന്നു അപകടം ഉണ്ടായത്.
റാന്നി പഴവങ്ങാടി പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ശ്മശാനത്തില്‍ തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു അപകടം ഉണ്ടായത്.
പുതുമണ്‍ സ്വദേശിനിയായ സ്ത്രീയുടെ സംസ്‌കാര ചടങ്ങിനിടെ ആയിരുന്നു തീ പടര്‍ന്നത്. മതപരമായ ചടങ്ങിന്റെ ഭാഗമായി ചിതയ്ക്ക് തീ കൊളുത്താന്‍ കര്‍പ്പൂരം കത്തിച്ചപ്പോഴായിരുന്നു അപകടം.
മൃതദേഹം സംസ്‌കരിക്കാന്‍ ഉപയോഗിക്കുന്ന ഫര്‍ണസില്‍ നിന്നും ഗ്യാസ് ചോര്‍ന്നതാണ് അപകടത്തിന് ഇടയാക്കിയത് എന്നാണ് നിഗമനം.
കര്‍പ്പൂരം കത്തിച്ച വ്യക്തിക്ക് മുഖത്തും കൈകാലുകള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. പരിക്ക് ഗുരുതലമല്ലെന്നാണ് വിവരം. ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശ്മശാനത്തില്‍ മതപരമായ ചടങ്ങുകള്‍ക്ക് അനുമതിയില്ലെന്ന് ഗ്രാമ പഞ്ചായത്ത് അറിയിച്ചു. സംഭവത്തില്‍ ശ്മശാന ജീവനക്കാര്‍ വീഴ്ച പറ്റിയെന്നും പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് വിശദികരിക്കുന്നു.