/sathyam/media/media_files/2025/09/03/photos122-2025-09-03-00-22-01.jpg)
പത്തനംതിട്ട: പത്തനംതിട്ടയിൽ ബസ് കാത്തുനിന്ന വയോധികയെ നിയന്ത്രണംവിട്ട കാർ ഇടിച്ചു മരിച്ചു. എഴുമറ്റൂർ ചുഴനയിലാണ് കാർ നിയന്ത്രണം വിട്ട് വയോധികയെ ഇടിച്ചു തെറിപ്പിച്ചത്.
ആനിക്കാട് സ്വദേശി പൊടിയമ്മയാണ് മരിച്ചത്. ചുഴനയിലെ മകളുടെ വീട്ടിലെത്തി തിരികെ പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്നു 75 കാരി പൊടിയമ്മ. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പെരുമ്പെട്ടി പൊലീസ് പറഞ്ഞു.
നിയന്ത്രണം വിട്ട കാർ ഇടിച്ചുതെറിപ്പിച്ച പൊടിയമ്മയെ സമീപത്തെ വീടിന്‍റെ ഗേറ്റിൽ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റിരുന്നു.
നാട്ടുകാർ ചേർന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും പൊടിയമ്മയുടെ ജീവൻ രക്ഷിക്കാനായില്ല. ഇവർക്കൊപ്പം ബസ് കാത്തുനിന്ന ബന്ധുവിനും അപകടത്തിൽ പരിക്കേറ്റു.
കാർ ഓടിച്ച തടിയൂർ കുരിശുമുട്ടം സ്വദേശി ഹരിലാലിനെതിരെ പൊലീസ് കേസെടുത്തു. ഹരിലാലും മകളുമാണ് കാറിലുണ്ടായിരുന്നത്.