ആഗോള അയ്യപ്പ സംഗമം: അവലോകന യോഗം ചേർന്നു

യാത്രാ സൗകര്യങ്ങൾ, താമസവും ഭക്ഷണവും, സുരക്ഷാ ക്രമീകരണങ്ങൾ  തുടങ്ങിയ പ്രധാന കാര്യങ്ങളിൽ മുന്നൊരുക്കങ്ങളുടെ പുരോഗതി വിലയിരുത്തി. 

New Update
photos(124)

പത്തനംതിട്ട: സെപ്റ്റംബർ  20ന്  നടക്കാനിരിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് മുന്നോടിയായി ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേർന്നു. 

Advertisment

ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ ഓൺലൈൻ ആയി യോഗത്തിൽ പങ്കെടുത്തു. യാത്രാ സൗകര്യങ്ങൾ, താമസവും ഭക്ഷണവും, സുരക്ഷാ ക്രമീകരണങ്ങൾ  തുടങ്ങിയ പ്രധാന കാര്യങ്ങളിൽ മുന്നൊരുക്കങ്ങളുടെ പുരോഗതി വിലയിരുത്തി. 


പമ്പ വരെയുള്ള ഗതാഗത സൗകര്യങ്ങൾക്കുള്ള ഒരുക്കങ്ങൾ ചർച്ചചെയ്തു. 


കെ.എസ്.ആർ.ടി.സി ഇരുപത്തിയഞ്ചോളം ലോ-ഫ്‌ളോർ ബസ്സുകൾ ലഭ്യമാക്കും. തമിഴ്നാട് മുഖ്യമന്ത്രി ആഗോള അയ്യപ്പ സംഗമത്തിന്  പിന്തുണ അറിയിച്ചിട്ടുണ്ടെന്ന്  മന്ത്രി വി എൻ വാസവൻ പറഞ്ഞു.

Advertisment