New Update
/sathyam/media/media_files/2025/11/26/untitled-design7-2025-11-26-23-14-05.png)
പത്തനംതിട്ട: പത്തനംതിട്ടയിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് കാണാതായ നാലു വയസ്സുകാരനും മരിച്ചു. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന കുട്ടിയെ കാണാനില്ലായിരുന്നു. ഓട്ടോയിൽ ഉണ്ടായിരുന്ന യദുകൃഷ്ണനെയാണ് മരിച്ചത്.
Advertisment
ഫയർഫോഴ്സും നാട്ടുകാരും അപകടം നടന്ന സ്ഥലത്ത് നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. നേരത്തെ ഒരു കുട്ടി മരിച്ചിരുന്നു. പത്തനംതിട്ട കരുമാൻതോട് തൂമ്പാക്കുളത്ത് വെച്ചാണ് അപകടം.
കരുമാൻതോട് സ്കൂളിലെ വിദ്യാർത്ഥിനിയായ എട്ടുവയസുകാരി ആദിലക്ഷ്മിയാണ് മരിച്ചത്.
സ്കൂൾ വിട്ടശേഷം കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി തോട്ടിലേക്ക് മറയുകയായിരുന്നു. ആറ് കുട്ടികളായിരുന്നു വണ്ടിയിൽ ഉണ്ടായിരുന്നത്.
കരുമാൻതോട് ശ്രീനാരയമ സ്കൂളിലെ വിദ്യാർഥികളാണ്. റോഡിൽ കിടന്ന പാമ്പിനെ മറികടക്കാൻ ഓട്ടോ വെട്ടിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us