പത്തനംതിട്ട:പത്തനംതിട്ടയില്‍ രണ്ടിടങ്ങളില്‍ തീപിടുത്തം. ഏനാത്തും സീതത്തോട്ടിലുമാണ് തീപിടുത്തം ഉണ്ടായത്. ഏനാത്ത് സ്റ്റുഡിയോയില്‍ തീപിടിച്ച് ആണ് അപകടം ഉണ്ടായത്.
എനാത്ത് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ചെല്ലം സ്റ്റുഡിയോയില്‍ ആണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചിട്ടുണ്ട്.
സീതത്തോട് സീതക്കുഴിയില്‍ റബര്‍ തോട്ടത്തില്‍ തീപിടിച്ചു.വനമേഖലയുടെ ചേര്‍ന്ന ഭാഗത്താണ് തീ പിടിച്ചത്. ഫയര്‍ഫോഴ്‌സ് ഇവിടുത്തെ തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്.