പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പട്ടികവര്‍ഗ ഊരുകളിലെ മൂപ്പന്മാര്‍ പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി ഒ ആര്‍ കേളുവിനെ സന്ദര്‍ശിച്ചു. ഉന്നതികളിലെ വിവിധ വികസന വിഷയങ്ങളും കൃഷിയും വന്യമൃഗശല്യവുമെല്ലാം മൂപ്പന്മാര്‍ മന്ത്രിയുമായി പങ്കുവെച്ചു.
വനാവകാശ നിയമം ഉപയോഗപ്പെടുത്തി പട്ടികവര്‍ഗക്കാര്‍ക്ക് കൂടുതല്‍ കൃഷിഭൂമി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഊരുകൂട്ടങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തി വികസന പദ്ധതികളുടെ പൂര്‍ത്തീകരണം വേഗത്തിലാക്കുമെന്നും മന്ത്രി കുട്ടിച്ചേര്‍ത്തു. പ്രമോദ് നാരായണന്‍ എം എല്‍ എയും ഒപ്പമുണ്ടായിരുന്നു. നിയമസഭയും സന്ദര്‍ശിച്ചാണ് ഊരു മൂപ്പന്മാര്‍ മടങ്ങിയത്.
ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കണം എന്ന നിലപാട് തന്നെയാണ് സംസ്ഥാന സര്‍ക്കാരിനെന്ന് മന്ത്രി വീണാ ജോര്‍ജ്. നിലവില്‍ കേരളത്തിലാണ് ഏറ്റവും ഉയര്‍ന്ന ഓണറേറിയം നല്‍കുന്നത്.
പ്രമേയ അവതാരകന്‍ എസ് യു സി ഐ യുടെ നാവായി മാറിയത് കേരളത്തിന് അപമാനമെന്നും മന്ത്രി വിമര്‍ശിച്ചു. എസ് യു സി ഐയെ ന്യായീകരിക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് സ്വീകരിച്ചത്.
എസ് യു സി ഐ യുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ചെറിയ ഒരു വിഭാഗം ആശ മാരുടെ അതേ വാദം ഉയര്‍ത്തിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എസ് യു സി ഐ യുടെ നാവായി യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ പ്രമേയ അവതാരകന്‍ മാറിയെന്ന് മന്ത്രി വീണ ജോര്‍ജ് വിമര്‍ശിച്ചു.