പച്ചക്കറി വാങ്ങുന്നതിനിടെ തർക്കം: റാന്നിയിൽ വ്യാപാരിയെ റോഡിലിട്ട് വെട്ടിക്കൊന്നു; ഭാര്യ ഗുരുതരാവസ്ഥയില്‍; രണ്ട് പേര്‍ കസ്റ്റഡിയില്‍

പച്ചക്കറി വാങ്ങുന്നതിനിടയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. പിടിയിലായവരിൽ ഒരാൾ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ്

New Update
police jeep patrolling

റാന്നി: പത്തനംതിട്ട റാന്നിയില്‍ പച്ചക്കറിവ്യാപാരിയെ റോഡിലിട്ട് വെട്ടിക്കൊന്നു. റാന്നി അങ്ങാടിയിലെ വ്യാപാരി ചേത്തയ്ക്കല്‍ സ്വദേശി അനില്‍കുമാര്‍(45) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ മഹാലക്ഷ്മിക്കും വെട്ടേറ്റു. മഹാലക്ഷ്മിയെ ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment

സംഭവത്തിൽ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. പ്രതികളിലൊരാൾ പച്ചക്കറി വാങ്ങുന്നതിനിടയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. പിടിയിലായവരിൽ ഒരാൾ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. 

Advertisment