ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. ഡിസംബർ രണ്ട് വരെയുള്ള വിർച്വൽ ബുക്കിങ് പൂർത്തിയായി ശബരിമല

എല്ലാ ദിവസവും പുലർച്ചെ മൂന്ന് മണി മുതൽ ഉച്ചക്ക് ഒരു മണി വരെയും വൈകിട്ട് 3 മണി മുതൽ രാത്രി 11 മണി വരെയുമാണ് ദർശന സമയം.

New Update
sabarimala 22

ശബരിമല: വൃശ്ചിക പുലരിയിൽ ശബരിമലയിൽ വൻ ഭക്തജന തിരക്ക്. വിർച്വൽ ബുക്കിങ് വഴി ഒരു ദിവസം 70000 തീർഥാടകർക്കാണ് ദർശനത്തിന് സൗകര്യമൊരുക്കിയിരിക്കുന്നത്.

Advertisment

 ഡിസംബർ രണ്ടു വരെയുള്ള ബുക്കിങ് പൂർത്തിയായി.

ചെങ്ങന്നൂർ, എരുമേലി, വണ്ടിപ്പെരിയാർ സത്രം, പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

സ്പോട്ട് ബുക്കിങ് വഴി പ്രതിദിനം 20000 തീർഥാടകരെ പ്രവേശിപ്പിക്കും.

ഇന്ന് രാവിലെ 7 മണി മുതൽ സത്രം വഴി തീർഥാടകരെ പ്രവേശിപ്പിച്ചു തുടങ്ങി.

എല്ലാ ദിവസവും പുലർച്ചെ മൂന്ന് മണി മുതൽ ഉച്ചക്ക് ഒരു മണി വരെയും വൈകിട്ട് 3 മണി മുതൽ രാത്രി 11 മണി വരെയുമാണ് ദർശന സമയം.

അതേസമയം, ശബരിമല സ്വർണ്ണകൊള്ള കേസിൽ എസ് ഐ ടി സംഘം ഇന്ന് സന്നിധാനത്ത് പരിശോധന നടത്തും.

 ശ്രീകോവിലിലെ ദ്വാരപാലക പാളി കട്ടിളപ്പാളി എന്നിവയുടെ സാമ്പിൾ ശേഖരിച്ചാണ് ശാസ്ത്രീയ പരിശോധന നടത്തുന്നത്.

Advertisment