കോന്നിയിൽ പാറമടയിൽ ഹിറ്റാച്ചിയുടെമുകളിൽ പാറയിടിഞ്ഞ് വീണുണ്ടായ അപകടം. കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ക്യാബിനിൽ കുടുങ്ങിയ മൃതദേഹം റോപ്പ് കെട്ടിയിറങ്ങി ഫയർഫോഴ്സ് പുറത്തെത്തിച്ചു

രക്ഷാദൗത്യത്തിനിടെ പാറ ഇടിയുന്നത് ദൗത്യ സംഘത്തിന് മുന്നിലൊരു വെല്ലുവിളിയായിരുന്നു. ഹിറ്റാച്ചി അടക്കമുള്ളവ എത്തിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.

New Update
images(973)

പത്തനംതിട്ട: കോന്നിയിൽ പാറമടയിൽ ഹിറ്റാച്ചിയുടെമുകളിൽ പാറയിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. 

Advertisment

ബിഹാർ സ്വദേശി അജയ് റായ്‌യുടെ മൃതദേഹമാണ് കണ്ടെത്തിയത്. രക്ഷാ പ്രവർത്തകർ റോപ്പ് വഴി ഇറങ്ങി മൃതദേഹം ക്യാബിന്റെ പുറത്തെടുക്കുകയായിരുന്നു.

സംഭവത്തിൽ ഒഡീഷ സ്വദേശിയായ മഹാദേവിന്റെ മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു. അജയ് റായ്ക്കായി തിരച്ചിൽ പലഘട്ടത്തിലും ദുഷ്‌കരമായിരുന്നു. 

രക്ഷാദൗത്യത്തിനിടെ പാറ ഇടിയുന്നത് ദൗത്യ സംഘത്തിന് മുന്നിലൊരു വെല്ലുവിളിയായിരുന്നു. ഹിറ്റാച്ചി അടക്കമുള്ളവ എത്തിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Advertisment